Latest NewsKeralaNews

ന്യൂട്രലായ 10 പേരെ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറയണം; പ്രവർത്തകർക്ക് പുത്തൻ തന്ത്രം ഉപദേശിച്ച് ശശി തരൂർ

നിശബ്ദ പ്രചരണ ദിനമായ ഇന്ന് ജനങ്ങളെ ഫോൺ വഴി ബന്ധപ്പെട്ട് യു ഡി എഫിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുകയാണ് ശശി തരൂർ എം.പി. പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോൺ ചെയ്ത് എന്ത് കൊണ്ട് അവർ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാൻ വേണ്ടി ഒരു മുപ്പത് മിനിറ്റ് പ്രവർത്തകർ സമയം ചെലവഴിക്കണമെന്നാണ് ശശി തരൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ശശി തരൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഇന്ന് നിശ്ശബ്ദ പ്രചരണ ദിനമാണ്. പൊതു പ്രചാരണത്തിന്റെ സമയം അവസാനിച്ചിരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കാനുള്ളതെന്തെന്ന് വെച്ചാൽ ഇന്നത്തെ ദിവസം നിങ്ങൾ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോൺ ചെയ്ത് എന്ത് കൊണ്ട് അവർ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാൻ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം എന്നാണ്.
നാളെ എല്ലാവരോടും വോട്ട് ചെയ്യാനാണ് അഭ്യർത്ഥിക്കേണ്ടത്
ഇന്ന് #30Mins10Calls
നാളെ #വോട്ട്ചെയ്യൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button