ദ്വിദിന സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; വിവിധ മേഖലകളിൽ സമഗ്ര ചർച്ചയ്ക്ക് സാധ്യത

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ് റോവ് ഇന്ത്യയിലെത്തി. വിവിധ മേഖലകളിൽ ഇന്ത്യൻ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകളായിരിക്കും നടക്കുക.

Read Also: കോവിഡ് പ്രതിസന്ധിക്കിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യൻ റെയിൽവേ; ചരക്കുഗതാഗതത്തിൽ നേടിയത് റെക്കോർഡ് നേട്ടം

ഇന്ത്യയിലെത്തിയ റഷ്യൻ മന്ത്രിയെ ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ്.ജയശങ്കറാണ് സ്വീകരിച്ചത്. റഷ്യയും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും ഇന്ത്യയും റഷ്യയും നേരത്തെ തന്നെ പങ്കാളിത്തമുള്ള രാജ്യങ്ങളാണ്. പ്രതിരോധ- ബഹിരാകാശ മേഖലകളിൽ നിർണായക ചർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എല്ലാവർഷും നടക്കാറുള്ള ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടി കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വർഷം നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം.

Read Also: കോവിഡ് വ്യാപനത്തിന് തടയിടാൻ പ്രാദേശിക അടച്ചിടൽ വേണ്ടി വരും; കടുത്ത നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്ന് രൺദീപ് ഗുലേറിയ

Share
Leave a Comment