Latest NewsCinemaMollywoodNewsEntertainment

ദുൽഖർ ചിത്രം ‘സല്യൂട്ട്’ ടീസർ പുറത്ത്

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ടീസർ പുറത്തുവിട്ടു. ദുൽഖറും റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് കൂട്ടുക്കെട്ടാണ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരവും മോഡലുമായ ഡയാനയാണ് നായിക.

അരവിന്ദ് കരുണാകരൻ എന്ന യുവ പോലീസ് ഉദ്യോഗസ്ഥനറെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. അതേസമയം, ദുൽഖർ നിർമ്മിക്കുന്ന ‘കുറുപ്പ്’ ഉടൻ പ്രദർശനത്തിനെത്തും. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button