ന്യൂഡൽഹി : ലാവലിന്‍ കേസ് നാളെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാന്‍സിസാണ് അപേക്ഷ നല്‍കിയത്. പ്രധാനപ്പെട്ട ചില രേഖകള്‍ കൂടി ഹാജരാക്കാനുണ്ടെന്നാണ് അപേക്ഷയിലുള്ളത്.
ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. 26 തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. രേഖകള്‍ സമ൪പ്പിക്കാനുള്ളതിനാല്‍ ഹർജ്ജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു ഇത്രയും കാലം സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ചാണ് ഹരജി പരിഗണിക്കുന്നത് 26 തവണ മാറ്റിവെച്ചത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് നാളെ കേസ് പരിഗണിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. രണ്ട് കോടതികള്‍ കുറ്റവിമുക്തരാക്കിയ കേസില്‍ സുപ്രീംകോടതി ഇടപെടണമെങ്കില്‍ ശക്തമായ കാരണങ്ങള്‍ വേണമെന്ന് ജസ്റ്റിസ് യു.യു ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments