ലോകത്തുള്ള എല്ലാ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് മനുഷ്യരുടെ ആവശ്യങ്ങള്‍ക്കാണെന്ന് കരുതിയാണ് നമ്മള് പെരുമാറുന്നത്. മനുഷ്യരുടെ ആവശ്യത്തിനും അത്യാഗ്രഹത്തിനും ലോകത്തിലുള്ളവയെല്ലാം നമ്മള് ഉപയോഗപ്പെടുത്തുന്നു. അതുകാരണം നിരവധി ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. എന്നാല്‍ മനുഷ്യരുടെ അമിതമായ ഉപയോഗം കാരണം പരിണാമം സംഭവിച്ച ഒരു ചെടിയെ പരിചയപ്പെടാം. ഫ്രിറ്റില്ലേറിയ ഡെലവായ് എന്ന ചെടിക്കാണ് പരിണാമം സംഭവിക്കുന്നത്. തെളിഞ്ഞ പച്ചനിറമുള്ള പൂക്കളാണ് ഫ്രിറ്റില്ലേറിയ ഡെലവായുടേത്. കഴിഞ്ഞ 2000 വര്‍ഷങ്ങളായി മനുഷ്യര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. പരമ്ബരാഗത ചികിത്സക്ക് വേണ്ടിയാണ് ചെടി ഉപയോഗിക്കുന്നത്. ഇപ്പോള്‍ ചെടിയുടെ നിറം മാറിയിരിക്കുകയാണ്.
പച്ചയില്‍ നിന്ന് തവിട്ടിലേക്കാണ് നിറം മാറിയത്. മറഞ്ഞിരിക്കാന്‍ വേണ്ടിയാണ് ഈ മാറ്റമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
ഫ്രിറ്റില്ലേറിയ ഡെലവായ് എന്ന ഈ പൂവ്
ചൈനയിലെ മലയോര പ്രദേശങ്ങളിലാണ് ചെടികള്‍ കാണപ്പെട്ടുന്നത്. ലൈവ് സയന്‍സ് എന്ന മാസികയിലാണ് പഠനം വന്നത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് ഫ്രിറ്റില്ലേറിയ ഡെലവായിയില് പൂവ് ഉണ്ടാകുന്നത്. കടുത്ത പച്ചനിറത്തില്‍ നിന്നും പാറയോട് സമാനമായ നിറത്തിലേക്ക് പോകുന്നു എന്നാണ് കണ്ടെത്തല്‍. ഇതൊരു പ്രതിരോധ ഉപായമാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
സാധാരണ നിറം മാറുന്ന വിധത്തില്‍ പരിണാമം സംഭവിക്കുന്ന ചെടികള്‍ സസ്യഭുക്കായ മൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് അത് ചെയ്യുന്നത്. പക്ഷേ ഫ്രിറ്റില്ലേറിയ ഡെലവായ് ഭക്ഷണമാകുന്ന മൃഗങ്ങള്‍ പ്രദേശത്ത് ഇല്ല. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യര്‍ കാരണമാണ് ഇങ്ങനെ എന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ശാസ്ത്രലോകം
Post Your Comments