ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും രണ്ടുംമൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കായിരിക്കും എന്ന് ചിന്തിക്കുന്നില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. നേമം കീഴടക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ബി.ജെ.പിയുടെ ഇടമില്ലാതാക്കാനാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബൂത്തുതലം മുതല്‍ക്കുളള പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. നല്ല വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 47,000 ത്തില്‍പ്പരം വോട്ടുകള്‍ ശശി തരൂരിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ നേമത്ത് ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തില്‍ 50,000 മുതല്‍ 55,000 വരെ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിക്ക് ജയിക്കാനാകും’. തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത് 60,000 വോട്ടുകളാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ബി.ജെ.പിക്ക് എവിടേയും ഇടമുണ്ടാക്കിക്കൊടുക്കുക കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്നും . ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമെന്നും, രണ്ടുംമൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കായിരിക്കും എന്ന് ചിന്തിക്കുന്നില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
Post Your Comments