തിരുവനന്തപുരം: പുതിയ വാദഗതിയുമായി യുഡിഎഫ് രംഗത്ത്. എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ട് തിരുവനന്തപുരത്ത് ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.ശിവകുമാര്‍. ബിജെപി സ്ഥാനാര്‍ത്ഥിയെ സിപിഐഎം വോട്ടുകള്‍ നല്‍കിക്കൊണ്ട് വിജയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനവിധി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ട്കെട്ടെന്നും എന്നാല്‍ യുഡിഎഫ് ഇതിനെ അതിജീവിക്കുമെന്നും അധീരം പറഞ്ഞു.
Read Also: ഇരട്ടവോട്ടിന് ശ്രമിച്ചാൽ കർശന നടപടി; മാർഗ രേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
എന്നാൽ ഈ കൂട്ടുകെട്ടിനുള്ള മറുപടി ജനങ്ങള്‍ വോട്ടിലൂടെ നല്‍കുമെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു. യുഡിഎഫിന് തീരമേഖലയില്‍ വലിയ മേല്‍ക്കൈയാണുള്ളത്. സിപിഐഎം ഒരു അന്തര്‍ധാര ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിന് ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ജനങ്ങളോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മാത്രം വന്ന് വോട്ട് ചോദിക്കുന്നയാളല്ലെന്നും നിലവില്‍ അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നത് യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു.
Post Your Comments