Latest NewsKeralaNews

മോദി ഹിന്ദുവാണ്, വിശ്വാസിയാണ്; ശരണം വിളിച്ചതിന് പ്രധാനമന്ത്രിക്കെതിരെ പരാതി നൽകിയവർക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ശരണം വിളിച്ചതിന് പ്രധാനമന്ത്രിക്കെതിരെ പരാതി നൽകിയവർക്ക് മറുപടിയുമായി ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വിമർശനം.

മോദി ഹിന്ദുവാണെന്നും അദ്ദേഹം ഒരു വിശ്വാസിയാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ മാറിയിരുന്ന് ചൊറിഞ്ഞ് അഡ്ജസ്റ്റ് ചെയ്യണമെന്നും പണ്ഡിറ്റ് പറയുന്നു.

Read Also: ‘പ്രധാനമന്ത്രി തോളിൽ തട്ടി പറഞ്ഞു, ‘യു ആർ ഡൂയിങ് എ ഗ്രേറ്റ്‌ ജോബ്’; സ്വപനതുല്യമായ നിമിഷമെന്ന് കൃഷ്‌ണകുമാർ

ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂർണ്ണരൂപം;

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ പ്രസംഗത്തിന്റെ തുടക്കത്തിൽ ”സ്വാമിയെ ശരണം അയ്യപ്പ” എന്ന് പറഞ്ഞു എന്നതിന്റെ പേരിൽ ഏതോ എസ്ഡിപിഐ നേതാവ് പരാതി കൊടുക്കുകയും, മറ്റു ചിലർ വിമർശിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ”സ്വാമിയേ ശരണം അയ്യപ്പ” എന്ന പദം കേട്ടാൽ ഹൈന്ദവർ പഴയ കാര്യങ്ങളെല്ലാം ഓർക്കുമെന്നും, എല്ലാം മറന്ന് ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും എന്നൊക്കെയാണ് പലരുടെയും പേടി. (പിന്നെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലൊ പോയാണോ ശരണം വിളിക്കേണ്ടത്?) ഈ പേടിയിൽ ഒരു കഥയും ഇല്ല എന്നാണു എനിക്ക് തോന്നിയത്.

ഒന്ന് ശരണം വിളിച്ചാൽ തകരുന്നതാണോ ഈ മതസൗഹാർദ്ദം? ശരണം വിളി എങ്ങനെ വോട്ട് ആകാനാണ് ? ശബരിമല ക്ഷേത്രം എല്ലാ മതക്കാരും വന്നുപോകുന്ന മതേതര ക്ഷേത്രമല്ലെ ? എങ്കിൽ ”സ്വാമിയെ ശരണം അയ്യപ്പ ‘ എന്ന് കേൾക്കുമ്പോൾ ഒരു മതക്കാർ എല്ലാം വോട്ട് ചെയ്യുന്നതിന്റെ ലോജിക് എന്ത് ? ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികൾക്ക് അയ്യപ്പ സ്വാമി. അയ്യപ്പ ദർശനത്തിന് മുമ്പ് വാവരെ തൊഴുതിട്ടാണ് വിശ്വാസികൾ പോകുന്നത്. മതസൗഹാർദ്ദത്തിൻറെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും. വിവാദം ഉണ്ടാക്കുന്നവരും, പരാതി കൊടുത്തവരും ഈ കാര്യം മറക്കരുത്.

Read Also: സയനേഡിനേക്കാൾ മാരക വിഷം; ചത്ത് കരയ്ക്കടിഞ്ഞത് നൂറുകണക്കിന് പഫർഫിഷുകൾ

മോദിജി ഒരു വിശ്വാസിയാണ്, ഹിന്ദുവും ആണ്. അദ്ദേഹം ഒരു മതത്തെയോ വിശ്വാസത്തെയോ ഒന്നും പറഞ്ഞില്ല. അദ്ദേഹം ശരണം വിളിച്ചാൽ ആർക്കു എന്ത് പ്രശനം ആണ് ഉള്ളത് ? ശബരിമല ഹൈന്ദവ സങ്കേതമല്ല, മതേതര കേന്ദ്രമാണെന്നല്ലേ മുമ്പ് ചിലർ പറഞ്ഞു നടന്നത്? എന്നിട്ടിപ്പൊ ശരണം വിളി മതപരമായോ?

ശബരിമല വിഷയം പല പാർട്ടികളും ജാഥകളിൽ സംസാരിച്ചിട്ടുണ്ട് എന്നും ആരും മറക്കരുത്. കേരള നിയമസഭയിലേക്ക് നരേന്ദ്ര മോദിജി മത്സരിക്കുന്നില്ലല്ലോ? പെരുമാറ്റച്ചട്ടം മത്സരാർത്ഥിക്ക് മാത്രം ബാധകം ഉള്ളതല്ലേ? അനാവശ്യ വിമർശനങ്ങളും, പരാതികളും എല്ലാവരും ഒഴിവാക്കുക. ജയിക്കേണ്ട സ്ഥാനാർത്ഥികൾ ഏതു പാർട്ടി ആയാലും ജയിച്ചോളും. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് കരുതുക. ഇനി സംഭവിക്കുവാൻ ഇരിക്കുന്നതും നല്ലതിന്.

”സ്വാമിയേ ശരണം അയ്യപ്പ ‘ എന്ന ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു അഡ്ജസ്റ്റ് ചെയ്യുക. എന്നിട്ട് വേണേൽ ആരും കാണാതെ കരഞ്ഞോ. ചിലപ്പോൾ ഒരു ആശ്വാസം കിട്ടും.

Read Also: വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം; സ്ഥാനാര്‍ത്ഥി ബിജെപിയില്‍; വെട്ടിലായി കോണ്‍ഗ്രസ് സഖ്യകക്ഷി

shortlink

Related Articles

Post Your Comments

Related Articles


Back to top button