Latest NewsCinemaNewsEntertainment

‘ആർആർആർ’ അജയ് ദേവ്ഗണിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

ബഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആർആർആർ ചിത്രത്തിലെ അജയ് ദേവ്ഗണിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. അജയ് ദേവ്ഗണിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് താരത്തിന്റെ ആർആർആർ ലുക്കാണ് മോഷൻ പോസ്റ്ററിൽ അവതരിപ്പിക്കുന്നത്. പത്ത് ഭാഷകളിലായി റിലീസ് ചെയുന്ന ചിത്രത്തിൽ അജയ് ദേവ്ഗണിനൊപ്പം ജൂനിയർ എൻ ടി ആർ, റാം ചരൺ ബോളിവുഡ് താരം ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിൽ സീത കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. കൊമുരു ഭീം, അല്ലൂരി സീതാരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികളുടെ സാങ്കല്പിക കഥയാണ് ആർ ആർ ആർ. 450 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button