നാമെല്ലാം മണ്ണിന്റെ മക്കളാണെന്നും, ഒരു ഇന്ത്യക്കാരനും ഇവിടെ ഒരു പുറംനാട്ടുകാരനല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സോനാര്‍പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നാമെല്ലാം മണ്ണിന്റെ മക്കളാണ്. ഒരു ഇന്ത്യക്കാരനും ഇവിടെ ഒരു പുറംനാട്ടുകാരനല്ല. ബ്രിട്ടീഷുകാര്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞത്, ‘ഇന്ത്യ ഒന്നാണ്, ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷകളും അഭിലാഷങ്ങളും ഒന്നുതന്നെയാണ്’. ഇന്ന്, നേതാജിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനുപകരം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമാണെന്നും, അതിൽ വളരെയധികം വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മണ്ണിന്റെ മകന്‍ മുഖ്യമന്ത്രിയാവുമെന്നും പ്രധാനമന്ത്രിപറഞ്ഞു.
Post Your Comments