തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച 201 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 163 പേർ രോഗമുക്തരായിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1586 ആയിരിക്കുന്നു. തൃശ്ശൂർ സ്വദേശികളായ 44 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,769 ആയി ഉയർന്നു. 1,02,470 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തിരിക്കുന്നത്.
തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേർക്കും, ഉറവിടം അറിയാത്ത 02 പേർക്കും 02 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 15 പുരുഷൻമാരും 08 സ്ത്രീകളും പത്ത് വയസ്സിനു താഴെ 03 ആൺകുട്ടികളും 02 പെൺകുട്ടികളുമുണ്ട്.
Post Your Comments