
മുംബൈ: മുകേഷ് അംബാനിയുടെ ആന്റിലിയ വസതിക്കടുത്തു ബോംബ് കണ്ടെത്തിയ കേസില്‍ അറസ്‌റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്‌ഥന്‍ സച്ചിന്‍ വാസെ തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി താവളമടിച്ചതു പഞ്ചനക്ഷത്ര ഹോട്ടലില്‍. ഒരു ബിസിനസുകാരനാണ് 100 ദിവസത്തേക്കു ഹോട്ടല്‍മുറി വാടകയ്‌ക്കെടുത്തു നല്‍കിയതെന്നും എന്‍.ഐ.എ. കണ്ടെത്തി.
12 ലക്ഷം രൂപയായിരുന്നു വാടക. സുശാന്ത് സദാശിവ് ഖംകര്‍ എന്ന വ്യാജപ്പേരിലെ ആധാര്‍ കാര്‍ഡ് വിലാസത്തിലാണു വാസെ 1964-ാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നത്. ആന്റിലിയയ്‌ക്കു സമീപം സ്‌ഫോടകവസ്‌തുവുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമയായ ബിസിനസുകാരന്‍ മന്‍സുഖ് ഹിരണിനെ ഏതാനും ദിവസത്തിനു ശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഹിരണിന്റെ മരണം സംബന്ധിച്ച കേസിലും വാസെയെയാണു പ്രധാനമായും സംശയിക്കുന്നത്.വ്യവസായികളെയും മറ്റും ഭീഷണിപ്പെടുത്തി വന്‍തുക തട്ടിയെടുത്തിരുന്ന വാസെയ്‌ക്കു പിന്നില്‍ മന്ത്രിമാരടക്കമുണ്ടെന്ന വെളിപ്പെടുത്തല്‍ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. നിരവധി പോലീസുകാരെ എന്‍.ഐ.എ. ചോദ്യം ചെയ്‌തു. ഇവരില്‍ ചിലര്‍ ഉടന്‍ അറസ്‌റ്റിലാകുമെന്നാണ് എന്‍.ഐ.എ. ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന സൂചന.
Post Your Comments