KeralaLatest NewsNews

പ്രധാനമന്ത്രി നരേന്ദ്ര മോദി ശരണം വിളിച്ചതോടെ മത സൗഹാർദ്ദം പിച്ചിക്കീറി പോയെന്ന് എം എ ബേബി

കൊല്ലം : കോന്നിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശരണം വിളിച്ചതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. നരേന്ദ്രമോദി ശരണം വിളിച്ചതോടെ മതസൗഹാർദ്ദം പിച്ചിക്കീറി പോയെന്നാണ് എം എ ബേബിയുടെ പ്രതികരണം . എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവെയാണ് ശരണം വിളിക്കെതിരെ എം എ ബേബി രംഗത്ത് വന്നത്.

ശബരിമലയില്‍ പോയി ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നു വിളിക്കാം. ഒരാള്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ മറ്റൊരാള്‍ വന്ന് ‘അല്ലാഹു അക്ബര്‍’ എന്നു വിളിക്കുന്നതോ വേറൊരാള്‍ ‘യേശുക്രിസ്തു ജയ, യേശുക്രിസ്തു ജയ’ എന്നു വിളിക്കുന്നതോ ശരിയല്ല. തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നയം ചര്‍ച്ച ചെയ്യേണ്ട വേദിയാണെന്നും ബേബി അവകാശപ്പെട്ടു

ശബരിമല വിഷയത്തില്‍ സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്നായിരുന്നു അടുത്തിടെ എം എ ബേബി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button