തിരുവനന്തപുരം: ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ പ്രതിയല്ലെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. ബംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനീഷിന്റെ പേരില്ലെന്ന് കോടിയേരി പറഞ്ഞു.
Read Also: ചെന്നിത്തലയുടെ പത്രസമ്മേളനങ്ങള്‍ സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നം; തോമസ് ഐസക്
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷ് അന്വേഷണം നേരിടുന്നത്. കേന്ദ്ര ഏജൻസികൾക്ക് ആർക്കെതിരെയും ഇത്തരം കേസുകൾ മെനഞ്ഞെടുക്കാം. മക്കൾക്കെതിരെുള്ള ആരോപണം പാർട്ടിയ്ക്കും മുന്നണിയ്ക്കും തിരിച്ചടിയാകമെന്നതിനാലാണ് താൻ സെക്രട്ടറി സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. സെക്രട്ടറി സ്ഥാനം ഒഴിയാൻ ആരോഗ്യ പ്രശ്‌നങ്ങളും കാരണമായി.
ബിനീഷിന് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമില്ലെന്ന് എൻസിബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കട്ടെയെന്ന നിലപാടാണ് തന്നെയാണ് അന്നും ഇന്നും സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയും മുന്നണിയും പോകുന്ന ഘട്ടത്തിൽ താൻ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് തോന്നിയതിനാലാണ് സ്ഥാനമൊഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments