ന്യൂഡല്‍ഹി: ഇന്ത്യയുമായുളള വ്യാപാരബന്ധം ഭാഗികമായി പുന:രാരംഭിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 26 ന് അനുമതി നല്‍കിയിരുന്നതായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആറു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം ഈ തീരുമാനത്തെ എതിര്‍ത്തതായും അദ്ദേഹം ഒരു പാകിസ്ഥാന്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
Read Also : ഇരട്ടവോട്ട് തടയാന്‍ അതിര്‍ത്തികള്‍ അടച്ച് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം
ഇന്ത്യയില്‍നിന്നും പഞ്ചസാരയും കോട്ടണും ഇറക്കുമതി ചെയ്യാനുളള ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശം പാകിസ്ഥാന്‍ മന്ത്രിസഭ വ്യാഴാഴ്ച തളളിയിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച തീരുമാനം പുന: പരിശോധിക്കാത്തിടത്തോളം ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം പഴയ നിലയിലെത്തിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞമാസം ഇരുരാജ്യങ്ങളും പെര്‍മനന്റ് ഇന്‍ഡസ് കമ്മിഷന്റെ വാര്‍ഷിക യോഗം ചേര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിനും ധാരണയിലെത്തിയിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായാണ് ഇതിനെ പലരും വിലയിരുത്തിയത്. എന്നാല്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തലോടെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വീണ്ടും മോശമാകാന്‍ സാദ്ധ്യതയേറെയാണ്.
പാകിസ്ഥാന്‍ പിന്തുണയുള്ള ജയ്ഷ് ഇ മുഹമ്മദ് പുല്‍വാമ ഭീകരാക്രമണം നടത്തിയതിന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ഉഭയകക്ഷി ബന്ധം മോശമായിരുന്നു. ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളില്‍ ബോംബാക്രമണം നടത്തിയാണ് ഇന്ത്യ പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കിയത്. 2019 ല്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനവും പാകിസ്ഥാനെ പ്രകോപിപ്പിച്ചിരുന്നു.
Post Your Comments