ന്യൂഡൽഹി : കൊവിഡ് വാക്‌സിൻ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വാക്‌സിൻ വിതരണത്തിന് നിരോധനമേർപ്പെടുത്തി എന്നത് തെറ്റായ പ്രചാരണമാണെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
Read Also : 2018 ലെ മഹാപ്രളയം മനുഷ്യനിർമ്മിതം തന്നെ ; കൂടുതൽ തെളിവുകളുമായി രമേശ് ചെന്നിത്തല
നിലവിൽ എൺപതിലധികം രാജ്യങ്ങൾക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇത്തരത്തിൽ 6.44 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 1.82 കോടി ഡോസ് വാക്സിനുകൾ കൊവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമായും നൽകി. വാക്സിന്റെ ആഭ്യന്തര ആവശ്യം കണക്കിലെടുത്തുകൊണ്ട് വിതരണം നടത്തുന്നുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. നേരത്തേ വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയതായി വാർത്തകളുണ്ടായിരുന്നു.
Post Your Comments