COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 684 പേർക്ക്

ജിദ്ദ: സൗദി അറേബ്യയിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ള കൊറോണ വൈറസ് രോഗികളുടെ എണ്ണം 6,007 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 761 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ശനിഴാഴ്ച 684 പുതിയ കോവിഡ് രോഗികളാണ് വർധിച്ചത്.

നിലവിലെ കോവിഡ് രോഗികളിൽ നിന്നും 439 പേർ രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,92,009 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 3,79,312 പേർക്ക് രോഗം ഭേദമായി. കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,690 ആയി ഉയർന്നിരിക്കുന്നു.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത്.

വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 320, മക്ക 131, കിഴക്കൻ പ്രവിശ്യ 98, , മദീന 26, ഹാഇൽ 18, അസീർ 18, അൽ ഖസീം 16, ജീസാൻ 15, തബൂക്ക് 12, വടക്കൻ അതിർത്തി മേഖല 9, നജ്റാൻ 9, അൽജൗഫ് 8, അൽബാഹ 4.

shortlink

Related Articles

Post Your Comments

Related Articles


Back to top button