ന്യൂഡല്‍ഹി: മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യാനാകില്ല. മറ്റ് വിഭാഗത്തിലുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതിനാണിതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Also : തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കോടികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധകുത്തിവയ്പ് എടുക്കാന്‍ മതിയായ സമയം ലഭിച്ചെന്നും ഈ വിഭാഗത്തിലുള്ളവര്ക്കായിരുന്നു ആദ്യ മുന്‍ഗണനയെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഈ വിഭാഗത്തിലുള്ള ചിലര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പേര് ചേര്‍ക്കുന്നതായും വാക്സിനേഷന് എടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്-കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു. 45 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷന് കോവിന്‍ വെബ്സൈറ്റില്‍ നടന്നുവരികയാണ്. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന് എത്രയും വേഗം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജനുവരിയില്‍ രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചപ്പോള്‍, ചില ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിക്കാന്‍ മടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് മറ്റൊരു അവസരം ലഭിക്കില്ലെന്നും കുത്തിവയ്പ് നടത്താനും അവരോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരുന്നു വാക്സിനേഷന് നടത്തുന്നതില്‍ പ്രഥമപരിഗണന നല്‍കിയത്.
Post Your Comments