ന്യൂഡല്‍ഹി : മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലും ആശങ്കാജനകമായ വിധം കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. സ്ഥിതിഗതി നേരിടാന്‍ കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഭയുടെ നേതൃത്വത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി.
Read Also : കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു
പരിശോധന വ്യാപിപ്പിച്ചും ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും വാക്സിനേഷന്‍ കൂട്ടിയും പ്രതിരോധം ശക്തമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രതിദിന രോഗികളുടെ എണ്ണവും മരണവും ഉയര്‍ന്നുനില്‍ക്കുകയാണ്. മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം ഈ സംസ്ഥാനങ്ങളിലാണ് 90 ശതമാനം പുതിയ കേസുകളും 90.5 ശതമാനം മരണവും. മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമാണ്.
മാര്‍ച്ചില്‍ ഇന്ത്യയിലെ കൊവിഡ് കേസുകളിലെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി ഉയര്‍ന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നനിരക്കാണിത്. ജൂണില്‍ ഇത് 5.5 ശതമാനമായിരുന്നു.
കോവിഡ് വ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങൾ : മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, ചണ്ഡീഗഡ്.
Post Your Comments