KeralaLatest NewsNews

മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ടു വരുമെന്ന് തോന്നുന്നില്ല: മുഖ്യമന്ത്രി

കേരള കോണ്‍ഗ്രസിനെ പോലെ മുസ്‌ലിംലീഗും യുഡിഎഫില്‍ നിന്ന് പുറത്തേക്ക് ചാടാനുള്ള സാധ്യതകള്‍ ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തിരുവനന്തപുരം: യുഡിഎഫ് വിട്ട് മുസ്‌ലിം ലീഗ് വരുമെന്ന് തോന്നുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിനെ ജയിപ്പിക്കാനായി ഇപ്പോള്‍ പ്രധാന ചാമ്പ്യനായി നടക്കുന്നത് ലീഗല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരള കോണ്‍ഗ്രസിനെ പോലെ മുസ്‌ലിംലീഗും യുഡിഎഫില്‍ നിന്ന് പുറത്തേക്ക് ചാടാനുള്ള സാധ്യതകള്‍ ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘എനിക്കങ്ങനെ തോന്നുന്നില്ല. കാരണം, ഇപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗാണല്ലോ ഇതിന്റെ പ്രധാന ചാമ്പ്യനായി നടക്കുന്നത്. അത് ഞങ്ങള്‍ യുഡിഎഫിനെ വിജയിപ്പിക്കുമെന്ന വാശിയില്‍ പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരാണല്ലോ. എന്നാല്‍ ലീഗ് അണികള്‍, ലീഗിനോട് ഒപ്പം നില്‍ക്കുന്നവര്, അങ്ങനെയുള്ള പലരും ഇപ്പോള്‍ അതേ വികാരത്തിലല്ല എന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത്’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

Read Also: നരേന്ദ്രമോദിയുടെ ശരണം വിളിയ്‌ക്കെതിരെ പരാതിയുമായി എസ്.ഡി.പി.ഐ

ക്യാപ്റ്റന്‍ വിളി മുഖ്യമന്ത്രി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന്, ‘അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാന്‍ പോകുന്ന കാര്യമല്ല. അത് ആളുകള്‍ പലതും വിളിക്കും. അവര്‍ക്ക് താത്പര്യം വരുമ്പോള്‍ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാന്‍ കഴിയില്ല. അതങ്ങനെ ആലോചിച്ചാല്‍ മതി’ – എന്നായിരുന്നു പിണറായിയുടെ മറുപടി. കെഎസ്‌ഇബി കരാറുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ആരോപണങ്ങള്‍ പച്ചനുണയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങിയത് പൊതുമേഖലയില്‍ നിന്നാണ്. കെഎസ്‌ഇബി കരാര്‍ ഒപ്പുവച്ചത് സോളാര്‍ എനര്‍ജി കോര്‍പറേഷനുമായാണ്. അദാനിയുമായി കെഎസ്‌ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. തെളിവുണ്ടെങ്കില്‍ ചെന്നിത്തല പുറത്തുവിടട്ടെയെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button