KeralaLatest NewsNews

“ജനങ്ങൾ പട്ടിണിയാകാതിരുന്നത് എൽഡിഎഫ് സർക്കാർ ഉള്ളതുകൊണ്ട്” : പിണറായി വിജയൻ

തിരുവനന്തപുരം : എൽ ഡി ഫ് സർക്കാരിന് ജനങ്ങളിലുള്ള ശ്രദ്ധകൊണ്ടാണ് ദുരിതകാലത്തും അവർ പട്ടിണിയില്ലാതെ ജീവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നാലരവര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണത്തെ ജനങ്ങൾ ആകെ സമ്മതിച്ചിരിക്കുകയാണെന്നും എൽ ഡി എഫിനു വോട്ടഭ്യർത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയം, ഓഖി, നിപ പോലുള്ള ദുരന്തങ്ങള്‍ വേട്ടയാടിയപ്പോഴും കൊറോണ കാലത്തും ജനങ്ങള്‍ പട്ടിണിയാകാതിരുന്നതും, ജനജീവിതം ദുരിതക്കയത്തിലേക്ക് വീഴാതിരുന്നതും സർക്കാർ ശ്രദ്ധിച്ചതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു .

“ഇവിടെ കൊറോണ പരിശോധനയുംചികിത്സയും പൂര്‍ണ്ണമായും സൗജന്യമാണ്. ലോക്ക്ഡൗണ്‍ കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ സ്ഥാപിച്ചും, മരുന്നും ഭക്ഷണവുമെത്തിച്ചും, അതിഥി തൊഴിലാളികളെ സംരക്ഷിച്ചും, വൈദ്യുതി നിരക്കിലും റോഡ് നികുതിയിലും സബ്സിഡി നല്‍കിയും കേരളം രാജ്യത്തിന് മാതൃകയായി”, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു..

“കൊറോണ കാലത്ത് 20,000 കോടിരൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങളേയും കാര്‍ഷികമേഖലയേയും സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആരംഭിച്ചു”, പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button