Life Style

ഭക്ഷണത്തിലെ അലര്‍ജി ; അറിയേണ്ട ചില കാര്യങ്ങള്‍

ചുരുക്കം ആളുകള്‍ക്ക് ചില ഭക്ഷണങ്ങള്‍ അലര്‍ജിക്ക് കാരണമാകും. ഫുഡ് അലര്‍ജി ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്‌നമാണ്. ഒരു ഭക്ഷ്യവസ്തുവുമായി ശരീരം പൊരുത്തപ്പെടാതിരിക്കുകയും വിവിധ ലക്ഷണങ്ങളോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഭക്ഷണത്തോടുള്ള അലര്‍ജി അഥവാ ഫുഡ് അലര്‍ജി. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുവിന്റെ വളരെ കുറഞ്ഞ അളവില്‍ പോലുമുള്ള ഉപഭോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്.

പായ്ക്കറ്റ് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവുകള്‍, നിറം ലഭിക്കാനായി ചേര്‍ക്കുന്ന കളറിങ് ഏജന്റുകള്‍ തുടങ്ങിയവയും അലര്‍ജിക്ക് കാരണമാകാം.

ചിലര്‍ക്ക് പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാം. ഇതേ പച്ചക്കറിതന്നെ വേവിച്ചു കഴിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുകയുമില്ല. വേവിക്കുമ്പോള്‍ അലര്‍ജനുകള്‍ നശിക്കുന്നതാണ് കാരണം.

ശരീരത്തിലെ ഏത് അവയവത്തെയും ഭക്ഷ്യ അലര്‍ജി ബാധിക്കും. ഇവയില്‍ ത്വക്കിനെയും ദഹനേന്ദ്രിയങ്ങളെയുമാണ് ഏറ്റവും കൂടുതലും ബാധിക്കുന്നത്.

ത്വക്കില്‍ അലര്‍ജിയുണ്ടാകുമ്പോള്‍ ശരീരം ചൊറിഞ്ഞ് തടിക്കുക, ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, നീരുകെട്ടുക, ചൂട് അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ വരെയുള്ള സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ചിലപ്പോഴാകട്ടെ ഭക്ഷണം ദഹിക്കാന്‍ തുടങ്ങിയതിനുശേഷം വളരെ മണിക്കൂറുകള്‍ ക്കുശേഷം മാത്രമേ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങാറുള്ളൂ.

പ്രതിരോധം

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തുകയും അവയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കുകയും ചെയ്യുക.

ഇന്ന് പലതരത്തിലുള്ള അലര്‍ജി ടെസ്റ്റുകള്‍ ലഭ്യമാണ്. രക്തപരിശോധന, പാച്ച് ടെസ്റ്റ് എന്നിവയൊക്കെ ഇന്നുണ്ട്.

ചെറിയ രീതിയിലുള്ള അലര്‍ജിക്ക് കലാമിന്‍ ലോഷന്‍, ക്ലോര്‍ഫിനി റാമിന്‍ മാലിയേറ്റ് (അവില്‍ ഗുളിക), തണുത്ത വെള്ളത്തിലെ കുളി എന്നിവയൊക്കെ ആശ്വാസം തരും.

ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ ചികിത്സ ലഭ്യമാക്കുകയും വേണം.

അലര്‍ജിയ്ക്ക് കാരണമായ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുകയാണ് ഫുഡ് അലര്‍ജി പ്രതിരോധിക്കാനുള്ള മാര്‍ഗം. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയാണെങ്കില്‍ ചികിത്സ ലഭ്യമാക്കുകയും വേണം.

 

shortlink

Post Your Comments


Back to top button