കൊച്ചി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ എത്തി നില്‍ക്കുമ്പോള്‍ സി.പി.എമ്മില്‍ ‘ ക്യാപ്റ്റന്‍’ വിവാദം കത്തുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ പി.ജയരാജന്‍ തൊടുത്തുവിട്ട ഒളിയമ്പാണ് ഇപ്പോള്‍ വന്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതിനെ പിന്തുണച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്ത് എത്തി. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് പേരുകള്‍ നല്‍കുന്നത്. അത് മുഖ്യമന്ത്രിക്കുളള അംഗീകാരമാണെന്നും വിജയരാഘവന്‍ പറഞ്ഞു.
Read Also : അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ച നേതാവ്,പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം: എം.എ. ബേബി
നേരത്തെ, ക്യാപ്റ്റന്‍ പ്രയോഗത്തില്‍ പ്രതികരണവുമായി സി.പി.എം നേതാവ് പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അണികള്‍ പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉയര്‍ത്തികാണിച്ചാണ് എല്‍.ഡി.എഫിന്റെ പ്രചാരണം പലയിടത്തും മുന്നോട്ടുപോകുന്നത്. ഇതിനിടെയാണ് പ്രതികരണവുമായി പി. ജയരാജന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
Post Your Comments