മലപ്പുറം: മലപ്പുറത്ത് പ്രഭാത സവാരിക്കിടെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം നെഞ്ചുവേദന മൂലമല്ലെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവാവിന്റെ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തി. സംഭവത്തില്‍ പികപ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയില്‍ തൊടുപുഴ കല്ലൂര്‍ കൂടിയകത്ത് ആന്റോ (20) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുന്‍പാണു കാഞ്ഞിരമുക്ക് വാലിയില്‍ ഭരതന്റെ മകന്‍ അമലിനെ (20) പ്രഭാത സവാരിക്കിടെ കാഞ്ഞിരമുക്കിലെ റോഡരികില്‍ ദുരഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെഞ്ചുവേദനയാകാം മരണകാരണമെന്ന് കരുതിയെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തി. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, പരസ്യ ബോര്‍ഡ് കൊണ്ടുപോകുന്ന പികപ് വാനിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
എറണാകുളത്ത് വച്ച് ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പരസ്യ ബോര്‍ഡുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ അമലിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനു മൊഴി നല്‍കി.
Post Your Comments