തിരുവനന്തപുരം : കേരളത്തിൽ ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് മരുമകനും ട്വന്റി- 20യുടെ യൂത്ത് വിംഗ് കോര്‍ഡിനേറ്ററുമായ വര്‍ഗീസ് ജോര്‍ജ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് കണ്ടിട്ടുള്ള ആളാണ് താനെന്നും വേറെ ഏത് മുഖ്യമന്ത്രിയാണ് ദിവസവും രണ്ടു മണിക്കൂര്‍ മാത്രം ഉറങ്ങി ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതെന്നും വര്‍ഗീസ് ജോര്‍ജ് ചോദിച്ചു.
എന്നാൽ, തിരഞ്ഞടുപ്പില്‍ ട്വന്റി- 20 മികച്ച വിജയം നേടുമെന്നും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി. കേരളത്തില്‍ ഇച്ഛാശക്തിയില്ലാത്ത ഭരണകൂടമാണ്. അല്ലെങ്കില്‍ കേരളം സ്വിറ്റ്‌സര്‍ലാന്റോ ദുബായിയോ പോലെയായേനെയെന്നും വര്‍ഗീസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് ട്വന്റി 20 പോലെയുള്ള ഒരു ചെറിയ പാര്‍ട്ടി ചെയ്യുന്നത്. അതാണ് ഇച്ഛാശക്തിയെന്നും വര്‍ഗീസ് പറഞ്ഞു.
ട്വന്റി 20യുടെ ഉപദേശകസമിതി അംഗം, യൂത്ത് കോര്‍ഡിനേറ്റര്‍, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ കൂടിയായ വര്‍ഗീസ് ജോര്‍ജ് നിര്‍വഹിക്കുന്നത്.
Post Your Comments