ഹൈദരാബാദ്: തെലങ്കാനയിൽ എലിവിഷം ഉള്ളിൽ ചെന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. തെലങ്കാനയിലെ പെദാപ്പള്ളിയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ശിവാനന്ദ് (12), ശരൺ (10) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച കുട്ടികൾ തണ്ണിമത്തൻ വാങ്ങുകയും കഴിച്ചതിന്‍റെ പകുതി വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. വീട്ടിൽ എലി ശല്യം രൂക്ഷമായതോടെ എലികളെ കൊല്ലാനായി നേരത്തെ തന്നെ ചില ഭക്ഷ്യവസ്തുക്കളിൽ എലിവിഷം വച്ചിരുന്നു. എലികൾ ഈ വിഷം കഴിച്ചതിന് ശേഷം തണ്ണിമത്തൻ കഴിക്കുകയും ഇതറിയാതെ വീട്ടിലുള്ളവർ ബാക്കി തണ്ണിമത്തൻ കഴിച്ചതോടെ വിഷം ഉള്ളിൽ ചെന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. കടുത്ത ഛർദ്ദിയേയും വയറിളക്കത്തേയും തുടർന്ന് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ട് കരിംനഗർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് കുട്ടികൾ മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments