ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് പരിപാടികള്‍ ഒഴിവാക്കിയത്. നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ അറിയിച്ചുവെന്ന് പ്രിയങ്ക പ്രതികരിച്ചു.
നാളെയാണ് പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്താനിരുന്നത്. നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍റെ പ്രചാരണ പരിപാടിയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മുമ്പ് കേരളത്തിലെത്തിയപ്പോള്‍ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തില്‍ പ്രിയങ്ക എത്താത്തതില്‍ മുരളീധരന്‍ അതൃപ്തിയറിയിച്ചിരുന്നു.
read also: ‘അയ്യപ്പന് വഴിപാട് നടത്തിയാല്‍ പിണറായിയുടെ ഈശ്വരാധീനം വീണ്ടെടുക്കാം’, പ്രതിവിധിയുമായി ജ്യോതിഷി
തുടര്‍ന്ന് കേരളത്തിലെത്തുമെന്ന് പ്രിയങ്ക അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നേമം കോൺഗ്രസിന് നിരാശ പടർത്തുന്ന വാർത്തയാണ് ഹൈക്കമാണ്ടിൽ നിന്നും എത്തിയത്. ഇതോടെ മുരളീധരനെ കൈവിട്ടു കോൺഗ്രസ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും എതിർ പാർട്ടിക്കാർ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.
Post Your Comments