KeralaLatest NewsNews

ലൗജിഹാദ്; വിദ്വേഷ രാഷ്ട്രീയത്തിന്റെ നുണ ബോംബ് എന്ന പ്രചരണവുമായി പോപ്പുലര്‍ ഫ്രണ്ട്

സിനിമാ-രാഷ്ട്രീയ മേഖലയിലെ വിവാഹങ്ങള്‍ ചൂണ്ടിക്കാട്ടി ലഘുലേഖ

കൊച്ചി: സംസ്ഥാനത്ത് എവിടെ ലൗ ജിഹാദ്. കേരളത്തില്‍ എവിടെയും ലൗ ജിഹാദുകളില്ല. എല്ലാം ആര്‍.എസ്.എസിന്റെ ഭാവനകളെന്ന് പോപ്പുലര്‍ ഫ്രണ്ട്. വിദ്വേഷ രാഷ്ട്രീയത്തിന്റെ നുണ ബോംബ് എന്ന പ്രചരണവുമായാണ് പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകള്‍ ഇറക്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പു കാലത്ത് കത്തുന്ന വിഷയമായി ലൗ ജിഹാദ് മാറിയ സാഹചര്യത്തിലാണ് ലഘുലേഖകളുമായി ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്.

Read Also : ‘സ്വാമിയേ ശരണമയ്യപ്പാ’ ; ശരണം വിളിച്ച് പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി

വര്‍ഗീയ പ്രചാരണം സജീവം; നടപടിയെടുക്കാതെ സര്‍ക്കാര്‍, പ്രണയവും മതപരിവര്‍ത്തനവും കുറ്റകൃത്യമോ?, പ്രണയവിവാഹങ്ങളുടെ മതം, കോടതികളും സര്‍ക്കാരുകളും തള്ളിക്കളഞ്ഞ ലൗജിഹാദ്, ലൗജിഹാദ് പ്രചാരണം അപകടമെന്ന് ക്രൈസ്തവ നേതാക്കള്‍, മതപരിവര്‍ത്തനം കുറ്റകൃത്യമല്ല, മതപരിവര്‍ത്തനം; ആരാണ് മുന്നില്‍, ലൗജിഹാദ് പ്രചാരണം കര്‍ണാടകയിലും, നിമിഷ, മെറിന്‍, ജസ്‌ന കേസ്; വസ്തുതയെന്ത്?, ഹാദിയ കേസ്, വര്‍ഗീയ ധ്രുവീകരണം മാത്രം ലക്ഷ്യമിട്ടുള്ള നുണക്കഥയുടെ യാഥാര്‍ത്ഥ്യം വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നുവെന്നും വിശദീകരിച്ചാണ് ലഘുലേഖ. ലൗ ജിഹാദ് എന്നത് ആര്‍.എസ്.എസ് സൃഷ്ടിയാണെന്നാണ് ആരോപണം.

ആര്‍.എസ്.എസിന്റെ ഗവേഷണ വിഭാഗമായ പ്രജ്ഞാ പ്രവാഹിന്റെ യോഗത്തില്‍ വച്ചാണ് ഇത്തരം ഒരു പ്രചാരണത്തിന്റെ വിപണ സാധ്യത ചര്‍ച്ച ചെയ്യുന്നത്. ഹൈന്ദവ കേരളം എന്ന വെബ് സൈറ്റ് വഴിയാണ് പ്രചരണം ആരംഭിച്ചത്. ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത് ഭീകര പ്രവര്‍ത്തനത്തിന് അയച്ചുവെന്നായിരുന്നു ആരോപണം. ഈ കെട്ടുകഥ കെ.സി.ബി.സി വിശ്വസിച്ചുവെന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്.

വിവിധ ജാതിയില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിപ്പിച്ച് മതം മാറ്റുന്നതിന് വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്ന വ്യാജ പോസ്റ്ററും സന്ദേശങ്ങളും എത്തിയത് പ്രശ്നം സങ്കീര്‍ണ്ണമാക്കിയെന്നും ആരോപിക്കുന്നു. ഇതിനെതിരെ പരാതി കൊടുത്തിട്ടും ആരും അന്വേഷിച്ചില്ല. നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിക്കുന്നു.

വിവാഹിതരായവര്‍ രണ്ട് മതവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ സാധാരണ ഗതിയില്‍ പെണ്‍കുട്ടികള്‍ കാമുകന്റെ മതത്തിലേക്ക് മാറുന്നതാണ് പതിവ്. ഇത് സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി സംഭവിക്കുന്നതാണ്. അതിനെ ആസൂത്രിത മതപരിവര്‍ത്തനം എന്ന് പറയുന്നത് ശുദ്ധഭോഷ്‌കാണെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നു.

പി.സി ജോര്‍ജ് എം.എല്‍.എയുടെ മകന്‍ പാര്‍വ്വതി എന്ന ഹിന്ദു പെണ്‍കുട്ടിയെ പ്രണയിക്കുകയും ക്രിസ്ത്യാനിയാക്കുകയും ചെയ്തു. സിനിമാ സംവിധായകന്‍ പ്രിയദര്‍ശന്‍ വിവാഹം കഴിച്ചത് ക്രിസ്ത്യാനിയായ ലിസിയെ ആയിരുന്നു. ഇവര്‍ പിന്നീട് മതം മാറി ലക്ഷ്മിയായി. സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തിന് വേണ്ടിയാണ് നടി ആനി മതം മാറി ചിത്രയായതെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിക്കുന്നു. ഹേമമാലിനി ധര്‍മ്മേന്ദ്രയും അടക്കമുള്ളവരുടെ വിവാഹവും പറയുന്നു.

സി.പി.എം നേതാവ് എ.എ റഹീം വിവാഹം ചെയ്തത് ഹിന്ദുവായ അമൃതയെയാണ്. ഡി.വൈ.എഫ് ഐ നേതാവ് മുഹമ്മദ് റിസായ് വിവാഹം ചെയ്തത് ഹിന്ദുവായ വീണയേയും. ഇരുവരും മതം
മാറിയതുമില്ല. മതപരിവര്‍ത്തനത്തില്‍ ആരാണ് മുന്നിലെന്നും കണക്കുകളിലൂടെ വിശദീകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട്. ക്രിസ്തു മതത്തില്‍ നിന്ന് ഹിന്ദു മതത്തിലേയ്ക്കാണ് കേരളത്തില്‍ കൂടുതല്‍ മതം മാറ്റം നടക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button