ഇടത് വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുമുന്നണികളും ജനങ്ങളോട് ഏഴ് പാപങ്ങള്‍ ചെയ്യുന്നുവെന്നും അവ ഏതെല്ലാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോന്നിയില്‍ എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടത്തെ ജനങ്ങൾ ബി.ജെ.പിയുടെ വികസന അജണ്ടകൾ അംഗീകരിക്കാൻ തയ്യാറായിരിക്കുകയാണ്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. മെട്രോമാനെ പോലുള്ള ആളുകള്‍ ബി.ജെ.പിയിലേക്ക് വന്നത് കേരളത്തിൽ രാഷ്ട്രീയ മുന്നേറ്റത്തിന് സഹായമാകുമെന്നും, ഇ.ശ്രീധരൻ കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ആളാകുമെന്നും പ്രധാമന്ത്രി പറഞ്ഞു.
ഇടത് വലത് മുന്നണികൾ കഴിഞ്ഞ കാലങ്ങളില്‍ ചെയ്തുവരുന്ന ഏഴ് പാപങ്ങളുണ്ടെന്ന് മോദി പറഞ്ഞു. ദുരഭിമാനവും അഹങ്കരവും, പണത്തോടുള്ള അത്യാര്‍ത്തി, ഈ നാട്ടിലെ ജനങ്ങളോടുള്ള ഒടുങ്ങാത്ത പക, പരസ്പരം അസൂയ, അധികാരക്കൊതി, കുടുംബാധിപത്യത്തിന്റെ രാഷ്ട്രീയം, നിഷ്ക്രിയത്വം എന്നിവയാണ് ആ പാപപങ്ങളെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
Post Your Comments