തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ യു.എ.പി.എ ചുമത്തിയത് 60 ഒാളം കേസില്‍. സി.പി.എം അംഗങ്ങളായ അലനും താഹയും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും കണ്ടാല്‍ അറിയുന്നവരും അറിയാത്തവരുമായവര്‍ ഉള്‍പ്പെട്ടതാണ് ഇൗ കേസുകള്‍.
പ്രചാരണം തീരാന്‍ ദിനങ്ങള്‍ മാത്രം ബാക്കി നില്ക്കുേമ്ബാള് ഭീകരനിയമത്തിെന്റ ദുരുപയോഗം യു.ഡി.എഫ് ഉന്നയിക്കുന്നില്ല. എന്നാല്‍, യു.എ.പി.എ ചുമത്തലില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് ലഭിച്ച അപ്രതീക്ഷിത പിന്തുണ ബി.ജെ.പിയില്‍നിന്നാണ്.
.എട്ട് മാവോവാദികളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ നാലു സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ളതാണ് രജിസ്റ്റര്‍ ചെയ്ത 60 ഒാളം കേസുകള്‍. മാവോവാദം രാഷ്ട്രീയ പ്രശ്നമാണെന്നും, രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നുമാണ് ഇടതുപക്ഷത്തിെന്റ നിലപാട്. ഇതിനു വിരുദ്ധമായാണ് അലനും താഹക്കും എതിരെ സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തിയത്.
Also Read:വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസം; പുത്തൻ തീരുമാനവുമായി ബൈഡൻ ഭരണകൂടം
വിമര്‍ശനം ഉയര്‍ന്നപ്പോള്‍ യുവാക്കളെ ‘നഗര മാവോവാദികള്‍’എന്ന് പൊലീസ് കേന്ദ്രങ്ങള്‍ മുദ്രകുത്തി.മാവോവാദികളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചതിനുവരെ സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തി. ഇത്തരം നടപടിക്കെതിരെ സംസ്ഥാനത്തും പുറത്തും വിമര്‍ശനം ഉയര്‍ന്നിരുന്നു.
വയനാട്ടില്‍ ലുക്ക്മാെന്റ പേരില്‍ രണ്ട് യു.എ.പി.എ കേസ് രജിസ്റ്റര്‍ ചെയ്തത് സമാന വിഷയത്തിലായിരുന്നു. മാവോവാദി യോഗം ചേര്െന്നന്ന് ആക്ഷേപിച്ചാണ് രാജന് ചിറ്റിലപ്പിള്ളി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അലന്, താഹ കേസില്‍ പൊലീസ് ആരോപിക്കുന്ന ഉസ്മാനെ മുമ്ബ് ബന്ധുവീട്ടില്‍ ഉറങ്ങിക്കിടക്കവേ രാത്രി അറസ്റ്റ് ചെയ്ത സംഭവമുണ്ടായി. പക്ഷേ, കോടതി ജാമ്യം നല്കി.
കൂടാതെ യു.എ.പി.എ ചുമത്തി ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടുവകാര്‍ കേസുകളില്‍ ജാമ്യം നേടി പുറത്ത് വരുന്നതിനെ തടയുന്നതും സംസ്ഥാന ആഭ്യന്തര വകുപ്പിെന്റ തന്ത്രമാണ്. പുതിയ അന്വേഷണ ടീമുകളെ രൂപവത്കരിച്ച് അന്വേഷണം വീണ്ടും നടത്തി തടവുകാര്‍ യു.എ.പി.എ കേസുകളില്‍ ജാമ്യം ലഭിക്കുന്നത് തടയുകയാണ് സര്‍ക്കാര്‍.
യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച ഡാനിഷിന് എതിരെ പുതിയ കേസ് ചാര്‍ജ് ചെയ്താണ് ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത് ആഭ്യന്തരവകുപ്പ് തടഞ്ഞത്.
യു.എ.പി.എ ചുമത്തി അനാവശ്യമായി തടവിലിട്ട ശ്യാം ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച ഹൈകോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചതും പിണറായി സര്‍ക്കാറാണ്.
Post Your Comments