NattuvarthaLatest NewsNews

കോട്ടയം ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 180 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 2426 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്.

കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 92 പുരുഷന്‍മാരും 77 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.190 പേര്‍ രോഗമുക്തരായി. 1573 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84814 പേര്‍ കോവിഡ് ബാധിതരായി. 82395 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 9058 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button