KeralaLatest NewsNews

ഇടതിനും വലതിനും അധികാരഭ്രമം, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ സ്വന്തം കീശ വീര്‍പ്പിക്കുന്നു : നരേന്ദ്ര മോദി

ചരിത്രം തിരുത്താന്‍ ബി.ജെ.പി

പത്തനംതിട്ട : കേരളത്തിന്റെ രാഷ്ട്രീയചിത്രം മാറിക്കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍ത്തിയും ധാര്‍ഷ്ട്യവുമാണ്. അജയ്യരെന്ന് സ്വയം കരുതുന്നു, അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടു. അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നു. അധികാരഭ്രമം കാരണം വര്‍ഗീയശക്തികളുമായി ഇരുമുന്നണികളും ബന്ധമുണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു.

Read Also : അനന്തപദ്മനാഭ സ്വാമിയുടെ മണ്ണ്‌…ആറ്റുകാലമ്മയുടെ മണ്ണ്; ആവേശമായി മോദിയുടെ വാക്കുകൾ

കേരളം ബി.ജെ.പിക്കൊപ്പമെന്നും പ്രധാനമന്ത്രി കോന്നിയിലെ പ്രചാരണയോഗത്തില്‍ പറഞ്ഞു. ഇ.ശ്രീധരനടക്കമുള്ള പ്രൊഫഷണലുകളുടെ വരവ് നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിനോടും പ്രധാനമന്ത്രി ചോദ്യങ്ങളുന്നയിച്ചു. മുത്തലാഖ് നിരോധനത്തോട് മുസ്‌ലിം ലീഗിന്റെ നിലപാട് എന്തെന്നും എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുടെ കാര്യത്തില്‍ എന്താണ് നിലപാടെന്നും പ്രധാനമന്ത്രി ചോദിച്ചു. ശബരിമല വിഷയവും പ്രധാനമന്ത്രി ഉന്നയിച്ചു.

എല്‍.ഡി.എഫ്, യു.ഡി.എഫ് നേതാക്കള്‍ കുടുംബാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചു. മുതിര്‍ന്ന എല്‍ഡിഎഫ് നേതാവിന്റെ മകന്റെ ചെയ്തികള്‍ നാട് കണ്ടുകൊണ്ടിരിക്കുന്നു. ഭരണത്തില്‍ ശ്രദ്ധിക്കാന്‍ ഇരുമുന്നണികളുടേയും നേതാക്കള്‍ക്ക് സമയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button