ഷാര്‍ജ: ഷാര്‍ജയില്‍ പ്രവാസികള്‍ തമ്മിലുണ്ടായ കലഹത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. പാകിസ്ഥാന്‍ സ്വദേശികള്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് ഒരാള്‍ കുത്തേറ്റ് മരിച്ചിരിക്കുന്നത്. ഷാര്‍ജ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
അല്‍ ബറ്റിന ഏരിയയില്‍ പാകിസ്ഥാന്‍ സ്വദേശികളായ നിരവധി പ്രവാസികള്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാകുകയും ഇതിലുള്‍പ്പെട്ട ഒരു യുവാവിനെ ഇവര്‍ ആക്രമിക്കുകയുമായിരുന്നു ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളില്‍ കുത്തേറ്റതാണ് യുവാവിന്റെ മരണകാരണമെന്ന് പൊലീസ് പറയുകയുണ്ടായി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒരു മണിക്കാണ് പൊലീസിന് വിവരം ലഭിക്കുകയുണ്ടായത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ചില ദൃക്‌സാക്ഷികളാണ് വിവരം പൊലീസില്‍ അറിയിക്കുകയുണ്ടായത്.
പൊലീസെത്തി ഉടന്‍ തന്നെ ആക്രമിക്കപ്പെട്ട യുവാവിനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കൃത്യത്തിലുള്‍പ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Post Your Comments