COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 728 പേർക്ക്

ജിദ്ദ: സൗദി അറേബ്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വെള്ളിയാഴ്ച 728 പുതിയ കോവിഡ് കേസുകളാണ്​ റിപ്പോർട്ട്​ ചെയ്തിരിക്കുന്നത്​. 404 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,91,325 ആയി ഉയർന്നു. ഇവരിൽ 3,78,873 പേർക്ക് രോഗം ഭേദമായി.

കൊറോണ വൈറസ് ചികിത്സയിലുണ്ടായിരുന്നവരിൽ എട്ടുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,684 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 5,768 ആയിരിക്കുന്നു. ഇവരിൽ 735 പേരുടെ നില അതീവ ഗുരുതരമാണ്.

കൊറോണ വൈറസ് ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 338, കിഴക്കൻ പ്രവിശ്യ 114, മക്ക 108, മദീന 44, വടക്കൻ അതിർത്തി മേഖല 30, ഹാഇൽ 22, അസീർ 19, അൽ ഖസീം 18, തബൂക്ക് 11, ജീസാൻ 10, നജ്റാൻ 5, അൽജൗഫ് 5, അൽബാഹ 4.

shortlink

Related Articles

Post Your Comments

Related Articles


Back to top button