Latest NewsNewsIndia

വിവാഹത്തിനായി മതം മാറാനാകില്ല: ലൗ ജിഹാദ് നിയമം പാസാക്കി ഗുജറാത്ത് സർക്കാർ

ന്യൂഡൽഹി : മധ്യപ്രദേശിനും ഉത്തർപ്രദേശിനും പിന്നാലെ ലൗ ജിഹാദ് നിയമം പാസാക്കി ഗുജറാത്ത് സർക്കാർ. നിയമത്തിലൂടെ വിവാഹത്തിനായുള്ള നിർബന്ധിത മതം മാറ്റം കുറ്റകരമാണ്. കുറ്റക്കാരായ മത സംഘടനാ നേതാക്കൾക്ക് തടവും പിഴയും നിർദ്ദേശിക്കുന്നതാണ് നിയമം.

നിയമ പ്രകാരം വിവാഹം ചെയ്യുന്ന ആളെ മാത്രമല്ല അതിന് പ്രേരിപ്പിക്കുന്നവരേയും പ്രതികളാക്കാം. പ്രലോഭനങ്ങളിലൂടെയുള്ള മതംമാറ്റത്തിൽ മെച്ചപ്പെട്ട ജീവിതം, ദൈവകൃപ എന്നിവ വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാക്കി. മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

Read Also  :  മന്നത്ത് പദ്മനാഭന്റെ ചെറുമകൻ ശോഭക്കായി പ്രചാരണ ഗാനമെഴുതിയതോടെ മറ്റു മുന്നണികൾക്ക് ആശങ്ക

ഇരകൾ സ്ത്രീയോ പ്രായപൂർത്തിയാകാത്തവരോ പട്ടിക വർഗ വിഭാഗങ്ങളിൽ പെടുന്നവരോ ആണെങ്കിൽ ഏഴ് വർഷം വരെയാണ് തടവ്. കുറ്റത്തിന് നേതൃത്വം നൽകുന്ന സംഘടനകളുടെ ഭാരവാഹികളെ 10 വർഷം വരെ തടവിനും അഞ്ച് ലക്ഷം രൂപവരെ പിഴയ്ക്കും ശിക്ഷിക്കാം. നിർബന്ധിത വിവാഹത്തിനെതിരെ ഇരയുമായി രക്തബന്ധമുള്ള ആർക്കും പോലീസിൽ പരാതിപ്പെടാം. ഇര സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയുടേതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button