തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴക്കൂട്ടത്തെ മൂന്നു മുന്നണികളുടെയും പ്രചരണം അവസാനലാപ്പിലേക്ക് കടക്കുകയാണ്. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ശബരിമലയും വിശ്വാസ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തിയാണു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പ്രചരണരംഗം കൊഴുപ്പിക്കുന്നത്. എന്നാല്‍ ഇടത് -വലത് കേന്ദ്രങ്ങളെ ഞെട്ടിച്ചത് മറ്റൊരു വെളിപ്പെടുത്തലായിരുന്നു. മന്നത്ത് പത്മനാഭന്റെ ചെറുമകനാണ് ഈ ഗാനം രചിച്ചതെന്ന് തന്റെ പ്രചാരണ ഗാനം ഇട്ടു ശോഭ കുറിപ്പിട്ടതോടെ കഴക്കൂട്ടത്ത് കണ്‍ഫ്യൂഷനായി.
എന്‍.എസ്.എസ്. സമദൂരത്തിലുറച്ച് നില്‍ക്കുന്നതിനിടെ മന്നത്തിന്റെ ചെറുമകന്‍ പാട്ടൊരുക്കി എന്നതാണ് അതിനടിസ്ഥാനം. നായര്‍ വോട്ടുകള്‍ക്ക് കഴക്കൂട്ടത്ത് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഈ വോട്ടുകളില്‍ കടന്നു കയറാനുള്ള ബിജെപിയുടെ തന്ത്രമായി ഈ പാട്ടിനെ സിപിഎമ്മും കാണുന്നു.”സ്ഥാനാര്‍ത്ഥിക്കു വേണ്ടി കുറച്ച് വരികള്‍ ഞാനെഴുതിയെന്നു കേട്ട് ആരുംതന്നെ ഞെട്ടേണ്ടതില്ല. കാരണം നമ്മുടെ രാജ്യം ആവിഷ്‌കാര സ്വാത്രന്ത്യമുള്ള ഒരു മഹദ് രാജ്യമാണ്.”
“എനിക്കെന്നല്ല, ആര്‍ക്കുവേണമെങ്കിലും ഏതു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയും ഗാനമെഴുതുകയോ സംഗീതം ചെയ്യുകയോ കൊച്ചുസിനിമകളെടുക്കുകയോ ലേഖനങ്ങളെഴുതുകയോ ഒക്കെ ചെയ്യാമല്ലോ. പിന്നെ മന്നത്ത് പത്മനാഭന്റെ ചെറുമകനെന്ന നിലയ്ക്ക് ഒരു രാഷ്്ട്രീയ പാര്‍ട്ടിക്കുവേണ്ടി കുറച്ച് വരികളെഴുതിക്കൂടാ എന്നു വല്ല നിയമവും ഇവിടെ പാസാക്കിയിട്ടുണ്ടോ? ഇല്ലെന്നാണ് എന്റെ വിശ്വാസം.”
“ഞാനിത് എന്റെ സ്വന്തം ഇഷ്ടപ്രകാരം ചെയ്തു നല്‍കിയ കാര്യമാണ്. ശരിയാണ്, എന്നോടു വളരെയടുപ്പമുള്ള കുമ്മനം രാജശേഖരനടക്കം നിരവധി പ്രഗത്ഭരായവര്‍ ഇത്തവണ മത്സരരംഗത്തുണ്ട്. എന്നിട്ടും ഞാന്‍ ശോഭയ്ക്കു വേണ്ടി വരികളെഴുതാന്‍ കാരണം അവര്‍ നല്ല വീറും വാശിയും പോരാട്ടവീര്യവും കാഴ്ചവയ്ക്കുന്ന ഒരു വനിതാ സ്ഥാനാര്‍ത്ഥി എന്നതുകൊണ്ടാണ്. മാത്രമല്ല ‘ശബരിമല’ എന്ന വിഷയത്തില്‍ ഒരു വിശ്വാസിയെന്ന നിലയ്ക്ക് ശ്രീമതി ശോഭാസുരേന്ദ്രനു കഴക്കൂട്ടത്ത് ലഭിച്ചത് ഒരു നിയോഗമാണെന്ന് ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാന്‍.” ഡോ. ബാലശങ്കര്‍ മന്നത്ത് മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .
ഇ. ശ്രീധരന്‍ സാര്‍ ബിജെപിയിലേക്ക് ഒരു പ്രളയത്തില്‍ പെട്ട് ഒഴുകി എത്തിപ്പെട്ടയയാളല്ല. അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്, ആര്‍.എസ്.എസിന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കുഞ്ഞുന്നാളിലേ മുതല്‍ കണ്ടുവളര്‍ന്ന് ആ ആഭിമുഖ്യം തോന്നിയിട്ടുണ്ടെന്ന്. അപ്പൊ സ്വാഭാവികമായും അദ്ദേഹം ബിജെപിയിലേക്ക് എത്തി. പിന്നെ, വിമര്‍ശനമുയര്‍ത്തുന്നൂന്നൂവെന്നത് സ്വതന്ത്രമായ രാജ്യത്ത് സ്വഭാവികം മാത്രം. നല്ല നിലയിലോ മോശപ്പെടുത്തിയോ വിമര്‍ശിക്കാം. ഏറ്റവും പ്രമുഖനായ വ്യക്തിക്കുനേരെയാകുമ്ബോള്‍ പ്രമുഖരായവര്‍ വിമര്‍ശിക്കാനും മുന്നോട്ടുവരും. പക്ഷേ, വിമര്‍ശത്തില്‍ കഴമ്ബില്ലെങ്കില്‍ അത് സമൂഹത്തില്‍ ഏല്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ബാലശങ്കര്‍ പറയുന്നു.
വാർത്ത കടപ്പാട്: മറുനാടൻ മലയാളി
Post Your Comments