സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാൻ ഇ.ഡി നിർബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. കസ്റ്റഡിയിലും ജയിലിലും വച്ച് സർക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാൻ സമ്മർദമുണ്ടായെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നു.
ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആണ് ചോദ്യം ചെയ്തത്. ഇഡിക്കെതിരായി രണ്ടു കേസുകളാണ് എടുത്തിരുന്നത്.
പ്രധാനമായും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് അന്വേഷിച്ചത്. അതേസമയം, സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് ഇ.ഡി അറിയാതെയെന്നാണ് ലഭ്യമായ വിവരം. ഇതിനെതിരെ ശനിയാഴ്ച കോടതിയെ സമീപിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ സൂചിപ്പിച്ചു.
Post Your Comments