സലാല: സലാലയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി നാലകത്ത് നൗഷാദ് (46) ആണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്.
16 ദിവസം മുമ്പ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നൗഷാദ് ഒമ്പത് ദിവസമായി വെൻറിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. 27 വർഷമായി സലാലയിൽ സഹോദങ്ങളോടൊപ്പം ബിസിനസ് നടത്തിവരുകയായിരുന്നു ഇദ്ദേഹം. സാമൂഹിക പ്രവർത്തകരായ അബ്ദുറഷീദ്, അബ്ദുനാസർ, നസീർ എന്നിവർ സഹോദരങ്ങളാണ്.
ഭാര്യ ഫർസാന മക്കൾ: ഫയാസ് റിസാൻ, സിയ,മുഹമ്മദ്. ദീർഘനാളായി കുടുംബസമേതമായിരുന്നു താമസം. മൃതദേഹം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം സലാലയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന 40ാമത്തെ മലയാളിയാണ് നൗഷാദ്.
Post Your Comments