Latest NewsKeralaNewsCrime

ഐഐഎമ്മിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ അഭിമാന സ്ഥാപനമായ ഇന്ത്യൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പീഡന പരാതി ഉയർന്നിരിക്കുന്നു. ഇവിടുത്തെ വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പരാതി നൽകിയിരിക്കുന്നത്. യുപി സ്വദേശിയായ ഇവർ സഹപാഠിക്കെതിരായാണ് പരാതി നൽകിയിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നിരിക്കുന്നത്. പ്രതിയായ വിദ്യാർത്ഥിയും യുപി സ്വദേശിയാണ്. ഇന്നലെ പുലർച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button