ഡി.എം.കെ യുവ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് . ബി.ജെ.പി. മുൻ കേന്ദ്ര മന്ത്രിമാരായിരുന്ന സുഷമ സ്വരാജിനെയും അരുൺ ജെയ്റ്റിലിയെയും കുറിച്ച് ഉദയനിധി സ്റ്റാലിൻ മോശമായി പരാമർശിച്ചതിനെ തുടർന്നാണ് തമിഴ്നാട് ബി.ജെ.പി നേതാവ് കരു നാഗരാജനാൻ ഇക്കാര്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയത്.
നേരത്തെ, മുൻ കേന്ദ്ര മന്ത്രിമാരായിരുന്ന സുഷമ സ്വരാജിന്റെയും, അരുൺ ജെയ്റ്റിലിയുടേയും മരണത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഉദയനിധി സ്റ്റാലിൻ ആരോപിച്ചിരുന്നു. ഇത് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് കരു നാഗരാജൻ വ്യക്തമാക്കി. ഇതിനെത്തുടർന്നാണ് ഉദയനിധിക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഉദയനിധിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയത്.
Post Your Comments