Latest NewsIndia

പഞ്ചാബിൽ ബിജെപി എംഎൽഎയെ വിവസ്ത്രനാക്കി മർദ്ദിച്ചത് ആസൂത്രിതം , യൂണിയന്‍ നേതാവ് അടക്കം 21 പേര്‍ പിടിയില്‍

ബിജെപി എം‌എൽ‌എയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴും ഇയാൾ ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു.

പഞ്ചാബിലെ മുക്തർ ജില്ലയിൽ ഒരു കൂട്ടം കർഷകർ ബിജെപി എം‌എൽ‌എ അരുൺ നാരംഗിനെ ആക്രമിച്ച കേസിൽ 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബിജെപി എം‌എൽ‌എയെ പൊതുജനങ്ങളുടെ മുന്നിൽ വെച്ച് ആക്രമിച്ച് വിവസ്ത്രനാക്കിയതിന് ഭാരതീയ കിസാൻ യൂണിയൻ (ബി‌കെ‌യു) മുക്തർ പ്രസിഡന്റ് സുഖ്‌ദേവ് സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി എം‌എൽ‌എയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴും ഇയാൾ ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു.

മാര്‍ച്ച്‌ 27 നാണ് അരുണ്‍ നാരംഗിന് നേരെ ആക്രമണമുണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രസ്സ് ക്ലബ്ബിലേക്ക് എത്തുന്നതിനിടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രതിഷേധക്കാര്‍ എംഎല്‍എയുടെ നേരെ കരി ഓയില്‍ ഒഴിക്കുകയും, ഷര്‍ട്ട് വലിച്ചു കീറുകയുമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് 300 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അതേസമയം എംഎല്‍എയ്ക്കെതിരെ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ പ്രതിസ്ഥാനത്തു എത്തിയതോടെ എം‌എൽ‌എ അരുൺ നാരംഗിനെ മാലൗട്ടിൽ ആക്രമിച്ചതിനെ അപലപിച്ചു കർഷക യൂണിയൻ അമ്യൂക്ത കിസാൻ മോർച്ച രംഗത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയെ കൈകാര്യം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ചു.

സമാധാനപരമായും അച്ചടക്കത്തോടെയും സമരം തുടരാൻ എല്ലാ പ്രതിഷേധക്കാരോടും സംയുക്ത കിസാൻ മോർച്ച അഭ്യർത്ഥിക്കുന്നുവെന്ന് സംയുക്ത കിസാൻ മോർച്ചയുടെ നേതാവ് ദർശൻ പാൽ പറഞ്ഞു. “തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയോട് ഈ രീതിയിൽ പെരുമാറിയതിൽ ഖേദമുണ്ട്. അത്തരം പെരുമാറ്റത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ സമരത്തിന്റെ മറവിൽ വലിയ അക്രമങ്ങളാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button