പശ്ചിമബംഗാൾ- ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കുടിയേറ്റത്തിന് അവസരമൊരുക്കി കൊടുക്കുന്നത് മമത സർക്കാരിരാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പിയ്ക്ക് ഭരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ഒരു പക്ഷി പോലും നിയമവിരുദ്ധമായി സംസ്ഥാനത്തേയ്ക്ക് കടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റം അവസാനിപ്പിക്കേണ്ടതാണെന്നും, ഇത് ഇന്ത്യയിൽ തൊഴിലില്ലായ്മ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മമതയെ മാറ്റി ബി.ജെ.പിയ്ക്ക് അവസരം തന്നാൽ അനധികൃത കുടിയേറ്റം സംസ്ഥാനത്ത് നിന്ന് തൂത്തുകളയാമെന്നും അമിത് ഷാ വ്യക്തമാക്കി.
മെയ് രണ്ടിന് 11 മണിയ്ക്ക് ബംഗാളിനെ ബി.ജെ.പി നയിക്കും. നന്ദിഗ്രാമിൽ സുവേന്ദു അധികാരി ജയിക്കുമെന്നും മമത പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബംഗാളിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Post Your Comments