ആലപ്പുഴ : കേരളത്തിൽ എൽഡിഎഫും യുഡിഎഫിനും വികസനം അല്ല മുഖ്യമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്. ഇരു മുന്നണികളും ഭിന്നിപ്പ് , കൊള്ള എന്നിവയിലാണ് ശ്രദ്ധ നൽകുന്നതെന്നും യോഗി പറഞ്ഞു. ഹരിപ്പാട് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വജന പക്ഷപാതമുയര്‍ത്തിയുള്ള ഭരണത്തിൽ സ്വന്തം ആളുകൾക്ക് മാത്രമാണ് ഗുണം. പിണറായി ഇഷ്ടക്കാർക്ക് തൊഴിൽ നൽകുകയാണ്. പാർട്ടി ആഭിമുഖ്യം നോക്കിയാണ് തൊഴിൽ നൽകുന്നത്. കേരളത്തിൽ പാവപ്പെട്ട ചെറുപ്പക്കാർക്ക് തൊഴിൽ ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ കടത്തിൽ ഉൾപ്പെട്ടത് ഏറെ ലജ്ജാകരമാണ്. സര്‍ക്കാര്‍ കർഷകരെയും മത്സ്യ തൊഴിലാളികളെയും പറ്റിച്ചെന്നും യോഗി ആരോപിച്ചു.
Read Also : മനസ്സും ചിന്തയും ശരീരവും അർപ്പിച്ച് മോഹൻ ലാൽ; ‘ബറോസ്’ ചിത്രീകരണം തുടങ്ങി
ലൗ ജിഹാദ് വിഷയത്തിലും യോഗി പ്രതികരിച്ചു. കേരളത്തിൽ ലൗ ജിഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയിൽ സര്‍ക്കാര്‍ അത് നിയമവിരുദ്ധമാക്കിയെന്നും യോഗി പറഞ്ഞു. യുപിയിൽ നടപ്പാക്കിയത് പോലെ ലവ് ജിഹാദ് നിരോധനനിയമം കേരളത്തിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും യോഗി ചോദിച്ചു.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രം മികച്ച പ്രവർത്തനം നടത്തി. പാവപ്പെട്ട ജനങ്ങൾക്ക് സഹായം എത്തിച്ചു. ആത്മാ നിർഭർ ഭാരത് പോലെ നിരവധി പദ്ധതികൾ അതിന് ഉദാഹരണമാണ്. കശ്മീരിൽ ഭീകര വാദം അവസാനിപ്പിച്ചതും വികസനം കൊണ്ടുവന്നതു മോദി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments