ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് ഇന്ത്യ. മൂന്നാം ഘട്ട വാക്സിനേഷന് രാജ്യത്ത് തുടക്കം കുറിച്ചു. നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്കാണ് മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവിൽ അവസരം ലഭിക്കുന്നത്.
രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അടുത്ത ഘട്ടത്തിൽ നാൽപ്പത്തിയഞ്ച് വയസ്സിന് താഴെയുള്ളവർക്കും വാക്സിനേഷനുള്ള നിർദ്ദേശം നൽകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 45 ദിവസം കൊണ്ട് 45 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
Read Also: ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; നന്ദിഗ്രാം ഉൾപ്പെടെ 30 സീറ്റുകളിലേക്ക് ജനവിധി
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്താണ് വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാനുള്ള സമയം തീരുമാനിക്കേണ്ടത്. അതാത് ജില്ലകളിലെ നിശ്ചയിക്കപ്പെട്ട ആശുപത്രികളിലേക്ക് രാവിലെയോ ഉച്ചയ്ക്ക് ശേഷമോ ഒരു വ്യക്തിക്ക് സമയം രേഖപ്പെടുത്താം. www.cowin.gov.in എന്ന സൈറ്റിലൂടെയും ആരോഗ്യ സേതു ആപ്പ് വഴിയും വ്യക്തികൾക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ സമയത്ത് നൽകിയിരിക്കുന്ന അതേ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി വേണം വ്യക്തികൾ ആശുപത്രിയിലെത്താനെന്നാണ് നിർദ്ദേശം.
Read Also: ദുബായിലെ ആദ്യ സ്വകാര്യസ്‌കൂൾ സ്ഥാപക മാഡം മറിയമ്മ വർക്കിക്ക് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ച് ദുബായ്
Post Your Comments