![](/wp-content/uploads/2021/01/murder-crime.jpg)
അഹമ്മദാബാദ്: 78 കാരനായ ഭർത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു. അഹമ്മദാബാദ് സ്വദേശിയായ അമൃത്ലാൽ പട്ടേൽ എന്നയാളെയാണ് ഭാര്യ ലക്ഷ്മി ദാരുണമായി കൊലപ്പെടുത്തിയത്. ഭർത്താവിന്റെ സംശയ രോഗമാണ് ഭാര്യയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
റിട്ടയേർഡ് എഞ്ചിനീയറായ അമൃത്ലാൽ ഭാര്യ ലക്ഷ്മിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ദമ്പതികളുടെ രണ്ട് പെൺമക്കൾ വിദേശത്താണ് ഉള്ളത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നതായും പോലീസ് പറയുകയുണ്ടായി.
ഇതിനിടെ ഇക്കഴിഞ്ഞ മാർച്ച് 29ന് ലക്ഷ്മി ക്ഷേത്രത്തിൽ പോവുകയുണ്ടായി. എന്നാൽ അതേസമയം ഭാര്യ കാമുകനെ കാണാൻ പോയതാണെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. തിരിച്ചു വീട്ടിലെത്തിയ ഭാര്യയുമായി അമൃത്‌ലാൽ വാക്കുതർക്കം ഉണ്ടായി. കുപ്പി ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കാനും അമൃത്‌ലാൽ ശ്രമിക്കുകയുണ്ടായി. ഇതിനിടെ അലക്കാൻ ഉപയോഗിക്കുന്ന വടി എടുത്ത് ലക്ഷ്മി ഭർത്താവിനെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ അമൃത്ലാൽ തൽക്ഷണം കൊല്ലപ്പെടുകയായിരുന്നുവെന്ന് ടൈംസ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അമൃത്ലാലിന്റെ അനന്തരവൻ കമലേഷ് നൽകിയ പരാതിയിൽ ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വയോധികന് ഭാര്യയെ സംശയമായിരുന്നുവെന്നും ബന്ധുക്കൾ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറയുന്നു.
Post Your Comments