KeralaLatest NewsIndiaNews

തെരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നാളെ കേരളത്തില്‍

കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം. പ്രചാരണ പരിപാടികൾ കലാശക്കൊട്ടിന്ഒരുങ്ങുമ്പോൾ ആവേശം ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേയ്ക്ക്.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുക. മറ്റെന്നാള്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിവിധ ഇടങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

read also:ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി

നാളെ ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. 2.05ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും.തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കു പുറമേ ഒ രാജഗോപാല്‍ എംഎല്‍എ, മുന്‍ സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍, കാട്ടാക്കടയിലെ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷ്, കൃഷ്ണകുമാര്‍ ജി (തിരുവനന്തപുരം), പി സുധീര്‍ ( ആറ്റിങ്ങല്‍), അജി എസ് ( വര്‍ക്കല), ആശാനാഥ് ജിഎസ് ( ചിറയിന്‍കീഴ്), ജെ ആര്‍ പത്മകുമാര്‍ ( നെടുമങ്ങാട്) തുടങ്ങിയ പ്രമുഖർ പങ്കെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button