കണ്ണൂര്‍ : ഇടതുപക്ഷത്തിനെതിരെ വികസന വിരോധികൾ അണിചേർന്ന് വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം ആണെന്ന് സർവ്വേ കണ്ടെത്തിയിരുന്നു. വികസനത്തിലും കേരളം ബഹുകാതം മുന്നോട്ട് പോയി. ബൊഫോഴ്സ് മുതൽ 2ജി വരെ നടത്തിയവരാണ് കേരളത്തിൽ അഴിമതിയെ കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
നാടിനെ അപകീര്‍ത്തിപ്പെടുത്താൻ പല വ്യാജരേഖകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ശബ്ദാനുകരണത്തിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപിച്ച മുഖ്യമന്ത്രി, മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും പരിഹസിച്ചു. മുല്ലപ്പള്ളി ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട. മുല്ലപ്പള്ളി പണ്ട് കോണ്‍ഗ്രസിന്‍റെ കേന്ദ്ര മന്ത്രിയായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ മന്ത്രിയാണോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : സ്വർണ്ണവിലയിൽ വൻ വർധന; ഇന്നത്തെ സ്വർണ്ണനിരക്കുകൾ അറിയാം
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ധാരണാപത്രം റദ്ദാക്കാന്‍ വ്യവസായ മന്ത്രി ഉത്തരവിട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ ധാരണാപത്രം റദ്ദാക്കുകയും ചെയ്തു. കരാര്‍ റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുകയാണും പിണറായി വിജയന്‍ ആരോപിച്ചു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ ഒന്നിച്ച് ഒരു വെബ്സൈറ്റിലാക്കി, എന്തോ മഹാകാര്യമെന്ന മട്ടില്‍ ചെന്നിത്തല പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ് ബോധപൂര്‍വം ഇരട്ടവോട്ട് ചേര്‍ത്തെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments