ന്യൂഡല്‍ഹി: പാചകവാതക വില കുറച്ച് കേന്ദ്രം. സിലിണ്ടറൊന്നിന് 10 രൂപയാണ് കുറയുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ 819 ആയിരുന്ന ഗ്യാസ് വില 809ലേക്ക് എത്തും. മുംബയ്, ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊല്‍ക്കത്തയില്‍ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ മറ്റിടങ്ങളിലും ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.
എന്നാൽ ജനുവരിയില്‍ 694 രൂപയായിരുന്നു സിലിണ്ടറിന്റെ വില. ഫെബ്രുവരിയില്‍ ഇത് 719 രൂപയാക്കി വര്‍ധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി. മാര്‍ച്ചില്‍ 819 രൂപയായും എണ്ണ കമ്ബനികള്‍ വില കൂട്ടി. പെട്രോള്‍-ഡീസല്‍ വിലയില്‍ ഉണ്ടായ നേരിയ കുറവിന് പിന്നാലെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയിരിക്കുന്നത്.
Post Your Comments