Latest NewsKeralaNews

നേമം കേരളത്തിലേക്കുള്ള ബിജെപിയുടെ ഗേറ്റ് വേ: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള ബിജെപിയുടെ ഗേറ്റ് വേ ആണ് നേമം എന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമത്ത് വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം സംസ്ഥാനത്ത് നിരവധി മണ്ഡലങ്ങളില്‍ ഇത്തവണ ജയിക്കുക ബിജെപിയാകും . കുമ്മനം രാജശേഖരനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തുകൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു.

Read Also : ജമ്മുകശ്മീരിൽ ഇന്ത്യയുടെ ഇടപെടലുകൾ ന്യായീകരണമുള്ളതെന്ന് അമേരിക്ക; ബലൂച് വിഷയത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയന്‍ നേമത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ നടക്കുകയാണ്. ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തത് ബിജെപിയാണ്. അവരുടെ രാജ്യത്തെ ഏക അക്കൗണ്ടായ കേരളത്തിലേതും ഞങ്ങള്‍ പൂട്ടിക്കും. സുരേന്ദ്രന്‍ പറഞ്ഞു. പാച്ചല്ലൂരില്‍നിന്ന് അമ്പലത്തറയിലേക്കായിരുന്നു റോഡ് ഷോ. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണപരിപാടികളും സുരേന്ദ്രന്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button