Latest NewsIndiaNewsCrime

വ്യാജ പീഡന കേസ് നല്‍കി അപമാനിച്ചു; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ആഗ്ര: വ്യാജ പീഡന കേസ് നല്‍കി നാല് യുവതികള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കാന്‍ ശ്രമിക്കുകയുണ്ടായി. ആഗ്രയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ലവിഷ് അഗര്‍വാള്‍ എന്നയാളാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായത്. യുവതികളുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയതിന് ശേഷമാണ് ലവിഷ് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായത്.

‘ഞാന്‍ പീഡിപ്പിച്ചുവെന്ന് അവര്‍ വ്യാജ പരാതി നല്‍കി. ഇവര്‍ക്കെതിരെ ഞാനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവതികള്‍ വീണ്ടും എന്നെ അപമാനിച്ചു. ഇപ്പോള്‍ വീണ്ടും അവര്‍ എനിക്കെതിരെ സീതാപൂരില്‍ വ്യാജ പരാതി നല്‍കി. ഞാനൊരിക്കല്‍ പോലും സീതാപൂരില്‍ പോയിട്ടില്ല. മാനസ്സികമായി തകര്‍ന്ന ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഇവര്‍ നാലുപേരുമാണ് എന്റെ മരണത്തിന് ഉത്തരവാദികള്‍’- ലവിഷ് പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button